ആധാർ കേസ് വിധി ഇന്ന്
12:28 AM Sep 26, 2018 | Deepika.com
ന്യൂഡൽഹി: ആധാറിന്റെ നിയമസാധുത ചോദ്യംചെയ്തു നൽകിയ ഹർജികളിൽ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് ഇന്ന് വിധി പറയും. ആധാർ വിവരങ്ങൾ വ്യക്തികളുടെ സ്വകാര്യത ലംഘിക്കുന്നോയെന്നു പരിശോധിച്ച ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് വിധി പറയുന്നത്. ആധാറിന്റെ നിയമ സാധുതയ്ക്കൊപ്പം സർക്കാരിന്റെ വിവിധ പദ്ധതികളിൽ ആധാർ ബന്ധിപ്പിക്കുന്നതു ചോദ്യംചെയ്തുള്ള ഹർജികളും അഞ്ചംഗ ബെഞ്ച് പരിശോധിച്ചിരുന്നു.