25 ഹെക്ടർ വരെയുള്ള ക്വാറികൾക്ക് പരിസ്ഥിതി ആഘാതപഠനം നിർബന്ധം
12:28 AM Sep 26, 2018 | Deepika.com
ന്യൂഡൽഹി: 25 ഹെക്ടർ വരെയുള്ള ക്വാറികൾക്ക് പരിസ്ഥിതി ആഘാത പഠനവും പൊതുജനാഭിപ്രായവും നിർബന്ധമാക്കി ദേശീയ ഹരിത ട്രൈബ്യുണൽ ഉത്തരവിട്ടു. അനുമതികൾക്കായി സംസ്ഥാന അഥോറിറ്റിയേയോ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെയോ സമീപിക്കണം. പരിസ്ഥിതി അനുമതി നൽകാനായി ജില്ലാ തലങ്ങളിൽ രൂപീകരിച്ച കളക്ടർമാരുടെ നേതൃത്വത്തിലുള്ള സമിതികൾ ദേശീയ ഹരിത ട്രൈബ്യൂണൽ റദ്ദാക്കി. മാർഗ നിർദേശങ്ങൾ തയാറാക്കി തുടർ നടപടികൾ സ്വീകരിക്കാൻ വനം -പരിസ്ഥിതി മന്ത്രാലയത്തിന് ട്രൈബ്യൂണൽ നിർദേശം നൽകി.