ന്യൂഡൽഹി: പ്രളയത്തിനുശേഷം ഇനിയും കരകയറിയിട്ടില്ലാത്ത കുട്ടനാടിനെ കൈപിടിച്ചു കയറ്റാൻ നെതർലൻഡ്സിന്റെ സഹായം തേടുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കുട്ടനാടിനെപ്പോലെ തന്നെ സമുദ്രനിരപ്പിനും താഴെയുള്ള പ്രദേശമാണ് നെതർലൻഡ്സ്. ഇതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടൽ ആവശ്യപ്പെട്ടുകഴിഞ്ഞു. കേരളം ഇന്ത്യയിലെ നെതർലൻഡ്സ് അംബാസഡറുമായി ബന്ധപ്പെട്ടു. നെതർലൻഡ്സിലെ ഇന്ത്യൻ അംബാസഡർ മലയാളിയായ വേണു രാജാമണിയുമായും ഇക്കാര്യം സംസാരിച്ചിട്ടുണ്ട്. ഇനി സർക്കാർ തലത്തിൽ നിന്നുള്ള ഇടപെടൽ കൂടി വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദീർഘകാലത്തേക്കുള്ള പരിഹാരമാണ് കുട്ടനാട്ടിൽ ഉണ്ടാകേണ്ട ത്. ഇടക്കാല പരിഹാരങ്ങൾ ശാശ്വതമാകില്ല. വിദഗ്ധ നിർദേശങ്ങളും പരിഹാര മാർഗങ്ങളും ഉറപ്പുവരുത്തുന്നതിനാണ് നെതർലൻഡ്സിനെ സമീപിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കുട്ടനാടിനെ കൈപിടിച്ചു കയറ്റാൻ നെതർലൻഡ്സ്
12:28 AM Sep 26, 2018 | Deepika.com