ന്യൂഡൽഹി: പ്രളയത്തിൽനിന്നു കരകയറാൻ ഏർപ്പെടുത്തിയ സാലറി ചലഞ്ചിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളെല്ലാം മാധ്യമസൃഷ്ടിയല്ലേ എന്നു മുഖ്യമന്ത്രി പിണറായി വിജയൻ ചോദിച്ചു. ശന്പളം നൽകുന്നതിനായി സർക്കാർ ആരെയും നിർബന്ധിക്കില്ല. എന്നാൽ, എല്ലാവരും തന്നെ സന്നദ്ധത പ്രകടിപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. ആരെങ്കിലും ശന്പളം കൊടുക്കാതിരുന്നാൽ പ്രളയകാലത്ത് കേരളത്തിനെന്ത് നൽകി എന്ന് ഭാവിയിൽ അവരുടെ മക്കൾ ചോദിച്ചാൽ എന്തുത്തരം നൽകും: മുഖ്യമന്ത്രി ചോദിച്ചു.
സാലറി ചലഞ്ചിനെപ്പറ്റി മുഖ്യമന്ത്രി സംസ്ഥാനത്ത് ഇല്ലാതിരുന്നപ്പോളുണ്ടായ വിവാദങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളോട് ചിരിച്ചു കൊണ്ടായിരുന്നു പ്രതികരണം. വിവാദങ്ങളൊന്നുമില്ല, അതൊക്കെ അതിന്റെ വഴിക്കു നടന്നോളും എന്നു പറഞ്ഞ് പിണറായി ചിരിച്ചൊതുക്കി.
സാലറി ചലഞ്ച്: മക്കൾ ചോദ്യം ചെയ്യുമെന്നു മുഖ്യമന്ത്രി
12:28 AM Sep 26, 2018 | Deepika.com