ഭോപ്പാൽ: വികസന വിഷയത്തിൽ വാഗ്വാദം നടത്താൻ കഴിയാത്തതിനാൽ കോൺഗ്രസ് രാജ്യത്തിനു പുറത്തുള്ളവരുമായി സഖ്യം ചേർന്ന് സർക്കാരിനു നേരേ ചെളിവാരി എറിയുകയാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫ്രാൻസുമായുള്ള റഫാൽ യുദ്ധവിമാന കരാറിനെക്കുറിച്ചുള്ള പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്കു മധ്യപ്രദേശിലെ പൊതുപരിപാടിയിൽ മറുപടി പറയുകയായിരുന്നു മോദി.
റഫാൽ കരാറിനെക്കുറിച്ചു പഠിച്ച് മുന്നോട്ടുപോയാൽ രാഹുൽഗാന്ധി അടുത്ത പ്രധാനമന്ത്രിയാകുമെന്നു പാക് ആഭ്യന്തരമന്ത്രി റഹ്മാൻ മാലിക് ട്വീറ്റ് ചെയ്തിരുന്നു. കൂടുതൽ ചെളിവാരി എറിഞ്ഞാൽ കൂടുതൽ താമര (ബിജെപി ചിഹ്നം) വിരിയുമെന്നും മോദി പറഞ്ഞു. ലോക്സഭയിൽ 440 ൽനിന്ന് 44 ലേക്ക് സീറ്റുകളുടെ എണ്ണം ചുരുങ്ങാൻ കാരണം കോൺഗ്രസ് പാർട്ടിയുടെ ധാർഷ്ട്യം മൂലമാണ്.125 വർഷം പഴക്കമുള്ള കോൺഗ്രസിന്റെ ഇപ്പൊഴത്തെ അവസ്ഥയെന്താണ്. സഖ്യത്തിനായി അവർ ഭിക്ഷയാചി ക്കുകയാണ്- മോദി പരിഹസിച്ചു.
കോൺഗ്രസ് ചെളി വാരി എറിയുന്നു: നരേന്ദ്ര മോദി
12:28 AM Sep 26, 2018 | Deepika.com