ശ്രീനഗർ: ജമ്മു കാഷ്മീരിലെ കുപ്വാരയിൽ നിയന്ത്രണരേഖയിൽ നുഴഞ്ഞുകയറ്റശ്രമം സൈന്യം പരാജയപ്പെടുത്തി. മൂന്നു ഭീകരെ വധിച്ചു.
ഏറ്റുമുട്ടലിൽ ഒരു ജവാൻ വീരമൃത്യു വരിച്ചു. വടക്കൻ കാഷ്മീർ കുപ്വാര ജില്ലയിലെ തംഗ്ദാർ സെക്ടറിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച മൂന്നു ഭീകരരെ സൈന്യം വധിച്ചതായി കരസേനാ വക്താവ് അറിയിച്ചു. ഇതോടെ ഞായറാഴ്ച ആരംഭിച്ച സൈനിക നടപടിയിൽ അഞ്ചു ഭീകരരെ വധിച്ചു.
മൂന്നു ഭീകരരെക്കൂടി വധിച്ചു; സൈനികനു വീരമൃത്യു
12:28 AM Sep 25, 2018 | Deepika.com