ചിന്ദ്വാര: മധ്യപ്രദേശിലെ മുതിർന്ന ബിജെപി നേതാവ് പദ്മ ശുക്ല കോൺഗ്രസിൽ ചേർന്നു. സംസ്ഥാന സാമൂഹ്യക്ഷേമ ബോർഡ് ചെയർപേഴ്സൺസ്ഥാനവും പദ്മ ശുക്ല രാജിവച്ചു.
ഇവർക്കൊപ്പം 150 ബിജെപി പ്രവർത്തകരും കോൺഗ്രസിൽ ചേർന്നു. ബിജെപിയിൽ 38 വർഷം പ്രവർത്തിച്ച മുതിർന്ന വനിതാ നേതാവാണ് അറുപത്തിമൂന്നുകാരിയായ പദ്മ. കോൺഗ്രസിൽനിന്നു ബിജെപിയിലെത്തിയ മന്ത്രി സഞ്ജയ് പാഠക്കുമായുള്ള അഭിപ്രായവ്യത്യാസമാണു പദ്മ പാർട്ടി വിടാൻ കാരണം.
2013ലെ തെരഞ്ഞെടുപ്പിൽ വിജയരാഘവ്ഗഡ് മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച പാഠക്കിനെതിരേ ബിജെപിയുടെ സ്ഥാനാർഥി പദ്മയായിരുന്നു. 929 വോട്ടിനായിരുന്നു അവർ പരാജയപ്പെട്ടത്.
മധ്യപ്രദേശിലെ മുതിർന്ന ബിജെപി നേതാവ് പദ്മ ശുക്ല കോൺഗ്രസിൽ ചേർന്നു
12:28 AM Sep 25, 2018 | Deepika.com