പക്യോംഗ്: സിക്കിമിലെ ആദ്യ വിമാനത്താവളം പക്യോംഗിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ഉദ്ഘാടനം ചെയ്തു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ഇന്ത്യയുടെ വികസനവഴിയിലെ എൻജിനാക്കി മാറ്റുമെന്നു മോദി പറഞ്ഞു.
സ്വാതന്ത്ര്യാനന്തരം 2014 വരെ രാജ്യത്ത് വിമാനത്താവളങ്ങളുടെ എണ്ണം 65 ആയിരുന്നു.നാലു വർഷം കൊണ്ട് 35 വിമാനത്താവളങ്ങൾ നിർമിച്ച് നൂറു തികച്ചുവെന്നും മോദി കൂട്ടിച്ചേർത്തു. 70 വർഷംകൊണ്ട് 400 വിമാനങ്ങളുണ്ടായിരുന്ന സ്ഥാനത്ത് ഓരോവർഷവും രാജ്യത്ത് 1000 പുതിയ വിമാനങ്ങളാണ് വിവിധ കന്പനികൾ ഓർഡർ ചെയ്യുന്നത്. ഹവായി ചെരുപ്പിട്ടു നടക്കുന്നവരെ വിമാനത്തിൽ യാത്ര ചെയ്യിക്കാനുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തുന്നതെന്നും മോദി കൂട്ടിച്ചേർത്തു.
സിക്കിമിലെ ആദ്യ വിമാനത്താവളം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
12:28 AM Sep 25, 2018 | Deepika.com