മൈസൂരു: അടുത്ത മാസം പത്തിനാരംഭിക്കുന്ന ദസറ ആഘോഷങ്ങൾക്കായി മൈസൂരു അണിഞ്ഞൊരുങ്ങി. മൈസൂരു കോർപറേഷന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നേതൃത്വത്തിൽ നഗരം മോടിപിടിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്.
നഗരത്തിലെ റോഡുകളുടെയും നടപ്പാതകളുടെയും അറ്റകുറ്റപ്പണികൾ അതിവേഗം പൂർത്തിയാക്കാൻ പൊതുമരാമത്ത് വകുപ്പിന് നിർദേശം നല്കിയതായി മൈസൂരു ജില്ലാ ചുമതലയുള്ള മന്ത്രി ജി.ടി. ദേവഗൗഡ അറിയിച്ചു. ആഘോഷത്തിനായി മൈസൂരു രാജകുടുംബാംഗങ്ങളെ ക്ഷണിക്കുന്നതിനുള്ള തീയതി നിശ്ചയിക്കാൻ മൈസൂരു ഡെപ്യൂട്ടി കമ്മീഷണറോട് മന്ത്രി ആവശ്യപ്പെട്ടു.
ദസറയ്ക്ക് ഒരുങ്ങി മൈസൂരു
12:12 AM Sep 24, 2018 | Deepika.com