ചെന്നൈ: പൊതുപരിപാടിക്കിടെ തമിഴ്നാട് മുഖ്യമന്ത്രി കെ. പളനി സ്വാമിക്കെതിരേ വിവാദ പരാമർശം നടത്തിയ കേസിൽ നടനും എഡിഎംകെ എംഎൽഎയുമായ കരുണാസിനെ തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്തു. പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച കരുണാസ്, സംസ്ഥാനത്ത് അഭിപ്രായ സ്വാതന്ത്ര്യം ലംഘിക്കപ്പെടുകയാണെന്നും കേസ് നേരിടുമെന്നും അറിയിച്ചു.
കരുണാസിന്റെ പരാമർശം അപലപനീയമാണെങ്കിലും സമാന പരാമർശം നടത്തിയ ബിജെപി എംഎൽഎമാർക്കെതിരേ നടപടിയെടുക്കാതെ കരുണാസിനെ മാത്രം അറസ്റ്റ് ചെയ്ത പോലീസ് നീക്കം വിചിത്രമാണെന്ന് ഡിഎംകെ നേതാവ് സ്റ്റാലിൻ പ്രതികരിച്ചു. എഡിഎംകെയുടെ പിന്തുണയോടെ തിരുവാദനൈ മണ്ഡലത്തിൽനിന്നുമാണ് കരുണാസ് ജയിച്ചത്.
മുഖ്യമന്ത്രിക്കെതിരേ വിവാദ പരാമർശം; തമിഴ്നാട്ടിൽ എംഎൽ എ അറസ്റ്റിൽ
12:12 AM Sep 24, 2018 | Deepika.com