ന്യൂഡൽഹി: വ്യവസായസൗഹൃദരാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ റാങ്ക് ഉയർത്തുന്നതിനു പുതിയ നടപടിയുമായി കേന്ദ്രം. വ്യാപാരതർക്കങ്ങൾ അതിവേഗം പരിഹരിക്കുന്നതിനും ഇടനില നിയമവിധേയമാക്കുന്നതിനുമായി പുതിയ ഓർഡിനൻസ് ഇറക്കുന്ന നടപടികളേaക്കുറിച്ച് കേന്ദ്രം ആലോചികുന്നതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
ഓർഡിനൻസിനു പിന്നാലെ ബിൽ ലോക്സഭയുടെ മൺസൂൺ സമ്മേളത്തിലും രാജ്യസഭയുടെ ശീതകാല സമ്മേളനത്തിലും അവതരിപ്പിച്ച് നിയമമാക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. വ്യാപാര തർക്കങ്ങൾ അതിവേഗം പരിഹരിച്ചാൽ വ്യവസായ സൗഹൃദരാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ റാങ്ക് ഉയരുമെന്നും പേര് വെളിപ്പെടുത്താത്ത കേന്ദ്രസർക്കാർ ഉദ്യോഗസ്ഥൻ അറിയിച്ചു.
ആഭ്യന്തര, ആഗോള വ്യാപാര തർക്കങ്ങൾ പരിഹരിക്കുന്ന കേന്ദ്രമാക്കി ഇന്ത്യയെ മാറ്റുന്നതിനും ബിൽ ലക്ഷ്യമിടുന്നു. നിശ്ചിത സമയപരിധിക്കുള്ളിൽ തർക്കങ്ങൾ പരിഹരിക്കുന്നതിനും ഇടനില നിയമവിധേയമാക്കുന്നതിനും കരട് ബില്ലിൽ വ്യവസ്ഥയുണ്ട്.
വ്യാപാര തർക്കങ്ങൾ അതിവേഗം പരിഹരിക്കാൻ ഓർഡിനൻസുമായി കേന്ദ്രം
12:12 AM Sep 24, 2018 | Deepika.com