ബാരാമുള്ള: മൂന്നു പോലീസുകാരെ ഭീകരർ തട്ടിക്കൊണ്ടു പോയി വധിച്ചതിനെത്തുടർന്ന് ജമ്മു കാഷ്മീരിലെ പോലീസുകാരോട് കൂടുതൽ ജാഗ്രത പാലിക്കാൻ എഡിജിപി അരുൺ കുമാർ ചൗധരി നിർദേശം നൽകി. കുപ്വാര, ബാരമുള്ള ജില്ലകളിലെ പോലീസ് ഓഫീസുകൾ സന്ദർശിച്ച ചൗധരി സേനാംഗങ്ങളുമായി സംവാദിച്ചു.
പോലീസുകാരുടെ സുരക്ഷയ്ക്കാണ് ആദ്യ പ്രാധാന്യമെന്നും ഇതിനായി സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസിജർ (എസ്ഒപി) നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. പോലീസ് സേനയിൽ ജോലി ചെയ്യുന്നവർ രാജി വയ്ക്കണമെന്ന് ഭീകരർ ആഹ്വാനം ചെയ്തിട്ടുണ്ട്. ഭീകരാക്രമണം പേടിച്ച് സേനയിൽനിന്ന് നിരവധിപേരാണ് രാജി സന്നദ്ധത അറിയിച്ചിരിക്കുന്നത്.
ജാഗ്രത പാലിക്കാൻ പോലീസുകാർക്കു നിർദേശം
12:12 AM Sep 24, 2018 | Deepika.com