കുഴൽക്കിണറ്റിൽ വീണ രണ്ടുവയസുകാരിയെ രക്ഷപ്പെടുത്തി
12:12 AM Sep 24, 2018 | Deepika.com
നാഗപട്ടണം: മൂടിയില്ലാത്ത കുഴൽക്കിണറ്റിൽവീണ രണ്ടുവയസുകാരിയെ അഗ്നിരക്ഷാസേന സാഹസികമായി രക്ഷപ്പെടുത്തി.തമിഴ്നാട്ടിലെ നാഗപട്ടണം പുതുപ്പള്ളി ഗ്രാമത്തിലാണു സംഭവം. വീടിനു സമീപം കളിച്ചുകൊണ്ടിരുന്ന ശിവദർശിനിയാണ് അബദ്ധത്തിൽ 15 അടി താഴ്ചയുള്ള കിണറ്റിൽ വീണത്. കുട്ടിയുടെ കരച്ചിൽ കേട്ട, വീടിനുസമീപത്തുകൂടി നടന്നുപോയവരാണ് പോലീസിൽ വിവരമറിയിച്ചത്. കിണറിനു സമീപം സമാന്തര കുഴിയെടുത്ത് മൂന്നുമണിക്കൂർകൊണ്ട് കുട്ടിയെ പോലീസ് രക്ഷപ്പെടുത്തി.