ന്യൂഡൽഹി: രുദാലി ഉൾപ്പെടെ കലാമൂല്യമുള്ള ഒരുപിടി ചിത്രങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ സംവിധായിക കൽപന ലജ്മി (64) അന്തരിച്ചു. കാൻസർബാധിതയായി ഏറെ നാളായി ചികിത്സയിലായിരുന്നു. മുംബൈയിൽ ഇന്നലെ പുലർച്ചെയായിരുന്നു അന്ത്യം.
വിഖ്യാതസംവിധായകൻ ശ്യാം ബനഗലിന്റെ സഹായിയായാണു സിനിമാജീവിതത്തിനു തുടക്കമിട്ടത്. മഹേശ്വേതാദേവിയുടെ ചെറുകഥയെ ആസ്പദമാക്കി തയാറാക്കിയ രുദാലിക്കുപുറമേ ഏക് പാൽ (1986) ദാമൻ തുടങ്ങിയ ചിത്രങ്ങളും ഒരുക്കി.
രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉൾപ്പെടെ പ്രമുഖർ നിര്യാണത്തിൽ അനുശോചിച്ചു.
ചലച്ചിത്ര സംവിധായിക കൽപന ലജ്മി അന്തരിച്ചു
12:12 AM Sep 24, 2018 | Deepika.com