പാറ്റ്ന: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളിലേക്കു കടക്കുന്നതിനിടെ ബിഹാറിലെ എൻഡിഎയിൽ ആശയക്കുഴപ്പം. അർഹതപ്പെട്ട സീറ്റ് നിഷേധിക്കാൻ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജനതാദൾ (യു) ശ്രമിക്കുകയാണെന്ന് മറ്റൊരു ഘടക കക്ഷിയായ ആർഎൽഎസ്പി ആരോപിച്ചു.
ബിജെപി അധ്യക്ഷൻ അമിത് ഷായുമായി കഴിഞ്ഞ ദിവസം നിതീഷ് കുമാർ കൂടിക്കാഴ്ച നടത്തിയിരുന്നു. സംസ്ഥാനത്തെ 40 ലോക്സഭാ സീറ്റുകളിൽ രണ്ടിലേറെ സീറ്റുകൾ കേന്ദ്രമന്ത്രി ഉപേന്ദ്ര കുശാവയുടെ നേതൃത്വത്തിലുള്ള തങ്ങളുടെ പാർട്ടിക്കു ലഭിക്കേണ്ടതാണെന്നാണ് ആർഎൽഎസ്പിയുടെ അവകാശവാദം.
നിതീഷിനെതിരേ ആർഎൽഎസ്പി
11:12 PM Sep 22, 2018 | Deepika.com