സിബിഐ ഡയറക്ടർമാർ തമ്മിലുള്ള പോരിൽ കേന്ദ്ര വിജിലൻസ് അന്വേഷണം

01:14 AM Sep 22, 2018 | Deepika.com
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ ഉ​യ​ർ​ന്ന അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യാ​യ സി​ബി​ഐ​യു​ടെ ഡ​യ​റ​ക്ട​ർ​മാ​ർ ത​മ്മി​ലു​ള്ള പോ​ര് സം​ബ​ന്ധി​ച്ച് കേ​ന്ദ്ര വി​ജി​ല​ൻ​സ് ക​മ്മീ​ഷ​ൻ (സി​വി​സി) അ​ന്വേ​ഷ​ണം തു​ട​ങ്ങി. സി​ബി​ഐ ഡ​യ​റ​ക്ട​ർ അ​ലോ​ക് വ​ർ​മ​യ്ക്കെ​തി​രേ സ്പെ​ഷ​ൽ ഡ​യ​റ​ക്ട​ർ രാ​കേ​ഷ് അ​സ്താ​ന ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് സി​വി​സി പ്രാ​ഥ​മി​ക വ​സ്തു​താന്വേഷണം ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. ഇ​താ​ദ്യ​മാ​യാ​ണു സി​ബി​ഐ​യു​ടെ ത​ല​പ്പ​ത്തു​ള്ള​ ത​മ്മി​ല​ടി വി​ജി​ല​ൻ​സ് ക​മ്മീ​ഷ​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​നി​ട​യാ​ക്കി​യത്.

കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​ര​മാ​ണ് സി​വി​സി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് ഇക്ക​ണോ​മി​ക് ടൈം​സ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. എ​ന്നാ​ൽ, ഇ​ക്കാ​ര്യ​ത്തി​ൽ സി​വി​സി കേ​സൊ​ന്നും ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടി​ല്ല. രാ​കേ​ഷ് അ​സ്താ​ന​യു​ടെ പ​രാ​തി​യി​ൽ വ​സ്തു​ത​യു​ണ്ടെ​ന്നു ക​ണ്ടെ​ത്തി​യെ​ങ്കി​ൽ മാ​ത്ര​മേ തു​ട​ർ ന​ട​പ​ടി​ക​ളി​ലേ​ക്കു ക​ട​ക്കു​ക​യു​ള്ളു​യെ​ന്ന് സി​വി​സി അ​ധി​കൃ​ത​ർ വെ​ളി​പ്പെ​ടു​ത്തു​ന്ന​താ​യി റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

സി​ബി​ഐ മേ​ധാ​വി അ​ലോ​ക് വ​ർ​മ അ​ടി​സ്ഥാ​ന​മി​ല്ലാ​ത്ത​തും വേ​ണ്ട​ത്ര പ​രി​ശോ​ധ​ിക്കാത്ത തുമായ വി​വ​ര​ങ്ങ​ളു​മാ​യി ത​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​ട​പെ​ടു​ക​യും പ​ദ​വി​യെ അ​വ​ഹേ​ളി​ക്കു​ക​യും ചെ​യ്യു​ന്നു​വെ​ന്നാ​ണ് അ​സ്താ​ന​യു​ടെ പ​രാ​തി. ആ​ർ​ജെ​ഡി നേ​താ​വ് ലാ​ലു പ്ര​സാ​ദ് യാ​ദ​വി​ന്‍റെ അ​ന​ധി​കൃ​ത സ്വ​ത്ത് സം​ബ​ന്ധി​ച്ച റെ​യ്ഡി​നി​ടെ ഇ​ട​പെടുകയും റെ​യ്ഡ് നി​ർ​ത്തി​വ​യ്ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു.

ഇ​ത്ത​ര​ത്തി​ൽ നി​ര​വ​ധി സം​ഭ​വ​ങ്ങ​ളും അ​സ്താ​ന ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. എ​ന്നാ​ൽ, അ​സ്താ​ന​യു​ടെ ആ​രോ​പ​ണ​ങ്ങ​ൾ കെട്ടിച്ചമച്ചതാ​ണെ​ന്നും നു​ണ​ക​ളു​ടെ കൂ​ന്പാ​ര​മാ​ണെ​ന്നു സി​ബി​ഐ ഡ​യ​റ​ക്ട​റു​മാ​യി അ​ടു​ത്ത​യാ​ളു​ക​ൾ പ​റ​യു​ന്നു. ഇ​ക്കാ​ര്യ​ത്തി​ൽ എ​ന്തെ​ങ്കി​ലും പ്ര​തി​ക​ര​ിക്കാൻ ന​ട​ത്താ​ൻ അ​ലോ​ക് വ​ർ​മ ത​യാ​റാ​യി​ല്ല.