മുതിർന്ന ടിആർഎസ് നേതാവ് രമേഷ് റാത്തോഡ് കോൺഗ്രസിൽ
01:14 AM Sep 22, 2018 | Deepika.com
ഹൈദരാബാദ്: തെലുങ്കാനയിലെ മുതിർന്ന ടിആർഎസ് നേതാവും മുൻ എംപിയുമായ രമേഷ് റാത്തോഡ് കോൺഗ്രസിൽ ചേർന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ ഖാനാപുർ സീറ്റിൽ റാത്തോഡ് മത്സരിക്കാൻ ആഗ്രഹിച്ചിരുന്നെങ്കിലും ടിആർഎസ് സീറ്റ് നല്കിയിരുന്നില്ല. അദിലാബാദിൽനിന്നുള്ള മുൻ ലോക്സഭാംഗമായ റാത്തോഡ് കഴിഞ്ഞ വർഷമാണു ടിഡിപിയിൽനിന്നു ടിആർഎസിലെത്തിയത്.