ഒഡീഷ തീരത്ത് ദയെ ചുഴലിക്കാറ്റ് എത്തി, കനത്തമഴ

12:08 AM Sep 22, 2018 | Deepika.com
ഭു​​​​വ​​​​നേ​​​​ശ്വ​​​​ർ: ദ​​​​യെ ചു​​​​ഴ​​​​ലി​​​​ക്കാ​​​​റ്റ് ഒ​​​​ഡീ​​​​ഷ തീ​​​​ര​​​​ത്ത് എ​​​​ത്തി. വെ​​​​ള്ളി​​​​യാ​​​​ഴ്ച പു​​​​ല​​​​ർ​​​​ച്ചെ ഗോ​​​​പാ​​​​ൽ​​​​പു​​രി​​​​ൽ പ്ര​​​​വേ​​​​ശി​​​​ച്ച കാ​​​​റ്റി​​​​ലും മ​​​​ഴ​​​​യി​​​​ലും മ​​​​ൽ​​​​ക്കാ​​ൻ​​​​ഗി​​​​രി ജി​​​​ല്ല​​​​യി​​​​ൽ ക​​​​ന​​​​ത്ത നാ​​​​ശ​​​​ന​​​​ഷ്ട​​​​മു​​​​ണ്ടാ​​​​യി. വെ​​​​ള്ളി​​​​യാ​​​​ഴ്ച ഉ​​​​ച്ച​​​​വ​​​​രെ ആ​​​​ള​​​​പാ​​​​യ​​​​മൊ​​​​ന്നും റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തി​​​​ട്ടി​​​​ല്ലെ​​​​ന്ന് പ്ര​​​​ത്യേ​​​​ക ദു​​​​രി​​​​താ​​​​ശ്വ​​​​സ ക​​​​മ്മീ​​​​ഷ​​​​ണ​​​​ർ (എ​​​​സ്ആ​​​​ർ​​​​സി) ബി.​​​​പി. സേ​​​​ഥി പ​​​​റ​​​​ഞ്ഞു.

മ​​​​ൽ​​​​ക്കാ​​ൻ​​​​ഗി​​​​രി​​​​യി​​​​ൽ ഒ​​​​റ്റ​​​​പ്പെ​​​​ട്ടു പോ​​​​യ സ്ഥ​​​​ല​​​​ത്തു​​​​നി​​​​ന്ന് ആ​​​​ളു​​​​ക​​​​ളെ ഒ​​​​ഴി​​​​പ്പി​​​​ച്ചു. ഉ​​​​ച്ച​​​​വ​​​​രെ 150 പേ​​​​രെ സു​​​​ര​​​​ക്ഷി​​​​ത സ്ഥാ​​​​ന​​​​ത്ത് എ​​​​ത്തി​​​​ച്ച​​​​താ​​​​യി എ​​​​സ്ആ​​​​ർ​​​​സി അ​​​​റി​​​​യി​​​​ച്ചു. വ്യാ​​​​ഴാ​​​​ഴ്ച വ​​​​രെ 1163.8 മി​​​​ല്ലി മീ​​​​റ്റ​​​​ർ മ​​​​ഴ ല​​​​ഭി​​​​ച്ച​​​​താ​​​​യി ജി​​​​ല്ലാ ക​​​​ള​​​​ക്ട​​​​ർ മ​​​​നീ​​​​ഷ് അ​​​​ഗ​​​​ർ​​​​വാ​​​​ൾ പ​​​​റ​​​​ഞ്ഞു.

പ്ര​​​​കൃ​​​​തി ക്ഷോ​​​​ഭ​​​​ത്തി​​​​ൽ പെ​​​​ട്ട​​​​വ​​​​ർ​​​​ക്ക് അ​​​​ടി​​​​യ​​​​ന്ത​​​​ര​​​സ​​​​ഹാ​​​​യം ന​​​​ൽ​​​​കാ​​​​ൻ മു​​​​ഖ്യ​​​​മ​​​​ന്ത്രി ന​​​​വീ​​​​ൻ പ​​​​ട്നാ​​​​യി​​​​ക് ജി​​​​ല്ലാ ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ത്തി​​​​നു നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി.

12 വ​​​​യ​​​​സി​​​​ൽ താ‍ഴെ​​​​യു​​​​ള്ള​​​​വ​​​​ർ​​​​ക്ക് ദി​​​​വ​​​​സം 45 രൂ​​​​പ വീ​​​​ത​​​​വും മ​​​​റ്റു​​​​ള്ള​​​​വ​​​​ർ​​​​ക്ക് 60 രൂ​​​​പ വീ​​​​ത​​​​വും ഏ​​​​ഴു ദി​​​​വ​​​​സ​​​​ത്തേ​​​​ക്ക് അ​​​​ടി​​​​യ​​​​ന്ത​​​​ര​ ധ​​​ന​​​സ​​​​ഹാ​​​​യ​​​​മാ​​​​യി മു​​​​ഖ്യ​​​​മ​​​​ന്ത്രി അ​​​​നു​​​​വ​​​​ദി​​​​ച്ചു.

മ​​​​ണി​​​​ക്കൂ​​​​റി​​​​ൽ 26 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ വേ​​​​ഗ​​​​ത്തി​​​​ൽ സ​​​​ഞ്ച​​​​രി​​​​ക്കു​​​​ന്ന ചു​​​​ഴ​​​​ലി​​​​ക്കാ​​​​റ്റ് ശ​​​​ക്തി​​​​കു​​​​റ​​​​ഞ്ഞ് ന്യൂ​​​​ന​​​​മ​​​​ർ​​​​ദ​​​​മാ​​​​യി ദ​​​​ക്ഷി​​​​ണ ഒ​​​​ഡീ​​​​ഷ​​​​യ്ക്കു മു​​​​ക​​​​ളി​​​​ൽ കേ​​​​ന്ദ്രീ​​​​ക​​​​രി​​​​ക്കു​​​​മെ​​​​ന്നാ​​​​ണ് ക​​​​ലാ​​​​വ​​​​സ്ഥാ പ്ര​​​​വ​​​​ച​​​​നം.