ന്യൂഡൽഹി: വിദേശകാര്യമന്ത്രി സുഷമ സ്വരാജും പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷിയും യുഎൻ ജനറൽ അസംബ്ലിക്കിടെ ചർച്ച നടത്തും. വിദേശകാര്യ വക്താവ് രവീഷ്കുമാർ ആണ് ഇക്കാര്യം അറിയിച്ചത്. പാക്കിസ്ഥാന്റെ അഭ്യർഥന പ്രകാരമാണു ചർച്ചയെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യ-പാക് ചർച്ചയുടെ അജൻഡ തീരുമാനിച്ചിട്ടില്ലെന്ന് രവീഷ്കുമാർ പറഞ്ഞു. കൂടിക്കാഴ്ചയുടെ തീയതി പിന്നീട് തീരുമാനിക്കും. ചൊവ്വാഴ്ചയാണു യുഎൻ ജനറൽ അസംബ്ലിയിൽ ചർച്ചകൾ ആരംഭിക്കുക.
ഇന്ത്യ-പാക് വിദേശകാര്യ മന്ത്രിമാർ കൂടിക്കാഴ്ച നടത്തും
01:05 AM Sep 21, 2018 | Deepika.com