ലക്നോ: ഛത്തീസ്ഗഡിൽ അജിത് ജോഗിയുടെ പാർട്ടിയായ ജനത കോൺഗ്രസുമായി(ജെസിസി) സഖ്യമുണ്ടാക്കുമെന്നു ബിഎസ്പി അധ്യക്ഷ മായാവതി പ്രഖ്യാപിച്ചു. ബിഎസ്പിയുമായി സഖ്യത്തിനു ശ്രമിച്ച കോൺഗ്രസിന് കനത്ത ആഘാതമായി മായാവതിയുടെ നടപടി.
90 സീറ്റുകളാണു ഛത്തീസ്ഗഡിലുള്ളത്. ബിഎസ്പി 35 സീറ്റുകളിലും ജെസിസി 55 സീറ്റുകളിലും മത്സരിക്കും. അജിത് ജോഗി ജെസിസി-ബിഎസ്പി സഖ്യത്തിന്റെ മുഖ്യമന്ത്രിസ്ഥാനാർഥിയാകും. ജൻജ്ഗീർ-ചന്പ, റായ്ഗഡ്, ബസ്തർ മേഖലകളിൽ ദളിത് വിഭാഗത്തിനു സ്വാധീനമുണ്ട്. ആദിവാസ-ദളിത് വിഭാഗങ്ങൾ ചേർന്നാൽ ഛത്തീസ്ഗഡ് ജനസംഖ്യയുടെ പകുതിയോളമാകും. അജിത് ജോഗിക്ക് ആദിവാസ വിഭാഗത്തിൽ സ്വാധീനമുണ്ട്.
ഛത്തീസ്ഗഡിൽ ജോഗി-മായാവതി സഖ്യം
01:05 AM Sep 21, 2018 | Deepika.com