പി.സി. ജോർജ് ഒക്ടോബർ നാലിനു ഹാജരാകണമെന്ന് വനിതാ കമ്മീഷൻ
01:05 AM Sep 21, 2018 | Deepika.com
ന്യൂഡൽഹി: വിവാദ പരാമർശത്തിൽ വിശദീകരണം നൽകാൻ പി.സി. ജോർജ് ഒക്ടോബർ നാലിനു ഹാജരാകണമെന്ന് ദേശീയ വനിത കമ്മീഷൻ. ഇക്കാര്യം വ്യക്തമാക്കി വനിതാ കമ്മീഷൻ പി.സി. ജോർജിന് പുതിയ നോട്ടീസ് അയച്ചിട്ടുണ്ട്. ഇന്നലെ ഹാജരാകാൻ ആവശ്യപ്പെട്ടാണ് വനിത കമ്മീഷൻ നോട്ടീസയച്ചത്. എന്നാൽ, സെപ്റ്റംബർ 20ന് ഹാജരാകൻ കഴിയില്ലെന്നും സമയം നീട്ടി നൽകണമെന്നും ആവശ്യപ്പെട്ടു പി.സി. ജോർജ് കമ്മീഷന് കത്തയച്ചിരുന്നു.