ന്യൂഡൽഹി: ഡൽഹി മെട്രോയിൽ യാത്രക്കാരനായി പ്രധാനമന്ത്രി നരേന്ദ്ര മോദി. എയർപോർട്ട് ലൈനിലായിരുന്നു ദൗളകുവാനിൽ നിന്ന് ദ്വാരകയിലേക്ക് യാത്ര. ഇന്ത്യ ഇന്റർനാഷണൽ കണ്‍വൻഷണൽ സെന്റർ ആന്‍ഡ് എക്സ്പോ സെന്ററിന് തറക്കല്ലിടാൻ പോകുന്ന യാത്രയാണ് മോദി മെട്രോയിലാക്കിയത്.
ജൂലൈയിൽ ദക്ഷിണകൊറിയൻ പ്രസിഡന്റുമൊത്തും മോദി ഡൽഹി മെട്രോയിൽ യാത്ര ചെയ്തിരുന്നു.
ഇന്നലത്തെ യാത്രയിൽ ബുദ്ധസന്യാസി ഉൾപ്പടെയുള്ള യാത്രക്കാർ മോദിക്കൊപ്പം സെൽഫിയെടുത്തു. 18 മിനിറ്റായിരുന്നു മോദിയുടെ മെട്രോ യാത്രയുടെ ദൈർഘ്യം. മെട്രോ യാത്രയുടെ ചിത്രങ്ങൾ ഡൽഹി മെട്രോയിലെ പുഞ്ചിരികൾ എന്ന തലക്കെട്ടോടെ മോദി തന്നെ ട്വിറ്ററിലും പങ്കുവച്ചു.
മെട്രോ യാത്രയും പുഞ്ചിരിയുമായി നരേന്ദ്ര മോദി
11:51 PM Sep 20, 2018 | Deepika.com