പനാജി: ഗോവയിൽ സർക്കാർ രൂപവത്കരിക്കാൻ അവകാശവാദമുന്നയിച്ച് പ്രതിപക്ഷമായ കോൺഗ്രസ്. 40 അംഗ സഭയിൽ 21 അംഗങ്ങളുടെ പിന്തുണയുണ്ടെന്നു പ്രതിപക്ഷനേതാവ് ചന്ദ്രകാന്ത് കാവേൽക്കർ പറഞ്ഞു. 16 എംഎൽഎമാർ ഉള്ള കോൺഗ്രസാണു സഭയിലെ വലിയ കക്ഷി. രോഗബാധിതനായ മുഖ്യമന്ത്രി മനോഹർ പരീക്കർ ഡൽഹി എഐഎംഎസിൽ ചികിത്സയിൽ കഴിയുന്ന സാഹചര്യത്തിലാണു കോൺഗ്രസിന്റെ അവകാശവാദം.
ചൊവ്വാഴ്ച ഗവർണർ മൃദുല സിൻഹയെ സന്ദർശിച്ച കാവേൽക്കറിന്റെ നേതൃത്വത്തിലുള്ള സംഘം സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ ബിജെപി സർക്കാരിനോടു നിർദേശിക്കണമെന്ന്് ആവശ്യപ്പെട്ടിരുന്നു.
ഗോവ: ഭൂരിപക്ഷമുണ്ടെന്നു കോൺഗ്രസ്
01:13 AM Sep 20, 2018 | Deepika.com