ലക്നോ: തന്ത്രപ്രധാന രഹസ്യങ്ങൾ പാക് ചാരസംഘടനയായ ഐഎസ്ഐക്കു കൈമാറിയ ബിഎസ്എഫ് ജവാനെ ഭീകരവിരുദ്ധ സേന (എടിഎസ്) അറസ്റ്റ് ചെയ്തു. പെൺകെണിയിൽ അകപ്പെട്ട് ബിഎസ്എഫ് യൂണിറ്റ് പ്രവർത്തനവിവരങ്ങൾ കൈമാറിയ മധ്യപ്രദേശ് റേവ ജില്ലാ സ്വദേശിയായ അച്യുതാനന്ദ് മിശ്രയാണ് അറസ്റ്റിലായത്. ഡിഫൻസ് റിപ്പോർട്ടർ എന്നു പരിചയപ്പെടുത്തിയ സ്ത്രീക്കാണ് ഇയാൾ വിവരങ്ങൾ കൈമാറിയതെന്ന് ഡിജിപി അറിയിച്ചു.
വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ മിശ്രയെ ബിഎസ്എഫ്, എടിഎസ് അന്വേഷണ സംഘം നോയിഡയിൽ ചോദ്യം ചെയ്തു.
ഐഎസ്ഐക്കു വിവരങ്ങൾ കൈമാറിയ ബിഎസ്എഫ് ജവാൻ അറസ്റ്റിൽ
01:13 AM Sep 20, 2018 | Deepika.com