കാലികളെ മേയാൻവിട്ടതിനു ബിഹാറിൽ ഗൃഹനാഥനെ ആൾക്കൂട്ടം തല്ലിക്കൊന്നു
12:03 AM Sep 20, 2018 | Deepika.com
അരാരിയ: അയൽവാസിയുടെ പുരയിടത്തിൽ കാലികളെ മേയാൻ വിട്ടതിനിടെയുണ്ടായ സംഘർഷത്തിൽ ഗൃഹനാഥനെ പ്രദേശവാസികൾ തല്ലിക്കൊന്നു. ബിഹാറിലെ റാണിഗഞ്ചിലെ മധുലതാ ഗ്രാമത്തിലാണു സംഭവം. സദാനന്ദ് പാസ്വാൻ(65)ആണു മരിച്ചത്. അയൽവാസി സീതാറാം മേത്തയുൾപ്പെടെയുള്ള പ്രതികൾ ഒളിവിലാണ്. മൃതദേഹം അരാരിയ സദർ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്കു വിട്ടുകൊടുത്തു.