മുംബൈ: മറാഠ സംവരണ വിഷയത്തിൽ മൗനം പാലിക്കാൻ ശിവസേനാ നേതൃത്വം നിർദേശം നൽകിയതിൽ പ്രതിഷേധിച്ച് പുതിയ പാർട്ടിയുമായി സേനാ എംഎൽഎ ഹർഷവർധൻ ജാദവ്. മറാഠ, ദൻഗാർസ്, മുസ്ലിം എന്നീ വിഭാഗങ്ങൾക്കു സംവരണം നൽകണമെന്നാവശ്യപ്പെട്ട് ജൂലൈയിൽ ജാദവ് രാജി സമർപ്പിച്ചിരുന്നു. എന്നാൽ, മഹാരാഷ്ട്ര സ്പീക്കർ ഹരിബാവു ബഗാഡെ, രാജി ഇതുവരെ സ്വീകരിച്ചിട്ടില്ല.
ഔറംഗബാദ് ജില്ലയിലെ കന്നാഡിൽനിന്നുള്ള എംഎൽഎയായ ജാദവ് മറാഠ സംവരണത്തിനായുള്ള പുതിയ പാർട്ടി രണ്ടു ദിവസത്തിനുള്ളിൽ പ്രഖ്യാപിക്കുമെന്ന് പറഞ്ഞു. നവംബറിൽ ഒൗദ്യോഗികമായി രംഗത്തെത്തുന്ന പാർട്ടി ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മറാഠ സംവരണം: പുതിയ പാർട്ടിയുമായി ശിവസേന എംഎൽഎ
12:03 AM Sep 20, 2018 | Deepika.com