നർത്തകിയെ ആക്രമിച്ച കേസിൽ ഒരാൾ പിടിയിൽ
12:03 AM Sep 20, 2018 | Deepika.com
ഇൻഡോർ: ഗോത്രസഭയിലെ പ്രമുഖ നർത്തകിയുടെ മുഖത്ത് രാസവസ്തു കലർന്ന വെള്ളം ഒഴിച്ചതിനെത്തുടർന്ന് കാഴ്ച ഭാഗികമായി നഷ്ടപ്പെട്ട സംഭവത്തിൽ യുവതിയുടെ ആൺസുഹൃത്തിനെ പോലീസ് പിടികൂടി. മഹേന്ദ്ര സെൻ എന്ന മോനു(23)ആണു പിടിയിലായത്.