ന്യൂഡൽഹി: അനധികൃത നിർമാണം തടഞ്ഞ് മുദ്രവച്ച കെട്ടിടത്തിന്റെ സീൽ തകർത്ത സംഭവത്തിൽ ഡൽഹി ബിജെപി പ്രസിഡന്റ് മനോജ് തിവാരിക്ക് സുപ്രീംകോടതി കോടതിയലക്ഷ്യ കേസിൽ നോട്ടീസ് അയച്ചു. സുപ്രീം കോടതി നിയോഗിച്ച സമിതി നൽകിയ നിർദേശ പ്രകാരമാണ് ജസ്റ്റീസുമാരായ മദൻ ബി. ലോകുർ, ദീപക് ഗുപ്ത, അബ്ദുൾ നസീർ എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ചിന്റെ നടപടി. അടുത്ത വ്യാഴാഴ്ച കോടതിയിൽ ഹാജരാകാനും നിർദേശിച്ചു.
പോലീസ് കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെയാണ് കോടതിയലക്ഷ്യത്തിനു സുപ്രീംകോടതി നടപടി ആരംഭിച്ചത്. മേൽനോട്ട സമിതിയുടെ നടപടികളിൽ ആരും ഇടപെടരുതെന്നു കോടതി നേരത്തേ നിർദേശിച്ചിരുന്നതാണെന്നും പ്രതി ശിക്ഷ അർഹിക്കുന്നുണ്ടെന്നും മേൽനോട്ടസമിതി കോടതിയെ ബോധിപ്പിച്ചു. ഇക്കാര്യത്തിൽ രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ ആരെയും അനുവദിക്കില്ലെന്നു വ്യക്തമാക്കിയ കോടതി നോട്ടീസ് അയ യ്ക്കാൻ നിർദേശിച്ചു.
കോടതിയലക്ഷ്യം: മനോജ് തിവാരിക്ക് സുപ്രീംകോടതി നോട്ടീസ്
11:30 PM Sep 19, 2018 | Deepika.com