കോയന്പത്തൂർ: വാഹനാപകടത്തിൽ ബാങ്ക് മാനേജർ മരിച്ചു. സൗത്ത് ഇന്ത്യൻ ബാങ്ക് രാമനാഥപുരം ചുങ്കം ശാഖാ മാനേജരും ആലപ്പുഴ ചന്പക്കുളം തുരുത്തിയിൽ ജോസഫിന്റെ മകനുമായ ഫിലിപ്പ് ജോണ് (38) ആണ് മരിച്ചത്.
തിങ്കളാഴ്ച രാത്രി 7.30 ന് ജോലികഴിഞ്ഞു കുനിയമുത്തുരിലെ വീട്ടിലേക്കു പോകുന്നതിനിടെ നഞ്ചുണ്ടാപുരത്തു ബൈക്കിൽ മറ്റൊരു വാഹനമിടിച്ചായിരുന്നു അപകടം. ഉടനേ ഗംഗ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി ഒന്പതോടെ മരണമടഞ്ഞു. ഫിലിപ്പ് ജോണിന്റെ അമ്മ: അന്നമ്മ. ഭാര്യ: റോസ് മോൾ. മക്കൾ: ജോസഫ്, മാത്യു, മൈക്കിൾ, ലിസ.
വാഹനാപകടത്തിൽ ബാങ്ക് മാനേജർ മരിച്ചു
11:39 PM Sep 18, 2018 | Deepika.com