കേജരിവാളിനും സിസോദിയയ്ക്കും സമൻസ്
11:38 PM Sep 18, 2018 | Deepika.com
ന്യൂഡൽഹി: ഡൽഹി ചീഫ് സെക്രട്ടറി അൻഷു പ്രകാശിനെ മർദിച്ച കേസിൽ മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കും ഡൽഹി കോടതിയുടെ സമൻസ്. ഒക്ടോബർ 25നു നേരിട്ടു ഹാജരാകാനാണ് അഡീഷണൽ ചീഫ് മെട്രോപൊളീറ്റൻ മജിസ്ട്രേറ്റിന്റെ നിർദേശം.