കോയമ്പത്തൂർ: വാഹനാപകടത്തിൽ ബാങ്ക് മാനേജർ മരിച്ചു. സൗത്ത് ഇന്ത്യൻ ബാങ്ക് രാമനാഥപുരം ചുങ്കം ശാഖാ മാനേജരും ആലപ്പുഴ ചമ്പക്കുളം തുരുത്തിയിൽ ജോസഫിന്റെ മകനുമായ ഫിലിപ്പ് ജാൻ (38) ആണ് മരിച്ചത്.
തിങ്കളാഴ്ച രാത്രി 7.30 ന് ജോലികഴിഞ്ഞു കുനിയമുത്തുരിലെ വീട്ടിലേക്കു പോകുന്നതിനിടെ നഞ്ചുണ്ടാപുരത്തു ബൈക്കിൽ മറ്റൊരു വാഹനമിടിച്ചായിരുന്നു അപകടം. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി ഒമ്പതോടെ മരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് ചന്പക്കുളം സെന്റ് മേരീസ് ബസലിക്കയിൽ. അമ്മ: അന്നമ്മ ജോസഫ് (ചിന്നമ്മ- ചേന്നങ്കരി നെടുങ്ങാട് കുടുംബാംഗം) ഭാര്യ: റോസ്മോൾ (മാനേജർ, സൗത്ത് ഇന്ത്യൻബാങ്ക്, റീജണൽ ഓഫീസ്, കോയന്പത്തൂർ) അങ്കമാലി കുടിയിരിപ്പിൽ കുടുംബാംഗം. മക്കൾ: ജോസഫ്, മാത്യു, മൈക്കിൾ, എൽസമ്മ. സഹോദരങ്ങൾ: ജായ്ക്ക് ജോസഫ് (എച്ച്ഒഡി, ഹ്യൂണ്ടായ് ഹൈദരാബാദ്), റോഷ്നി മാത്തുക്കുട്ടി (യുഎസ്എ).
വാഹനാപകടം; ബാങ്ക് മാനേജർ മരിച്ചു
11:38 PM Sep 18, 2018 | Deepika.com