ചണ്ഡിഗഡ്: ഹരിയാനയിൽ കോളജ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗം ചെയ്ത കേസിൽ പരാതിയിന്മേൽ നടപടിയെടുക്കുന്നതിൽ വീഴ്ചവരുത്തിയതുമായി ബന്ധപ്പെട്ട് വനിതാ എഎസ്ഐക്കു സസ്പെൻഷൻ.
റേവാരി പോലീസ് സൂപ്രണ്ട് രാജേഷ് ദുഗലിന്റെ സ്ഥലംമാറ്റത്തിനു പിന്നാലെയാണ് വനിതാ എഎസ്ഐ ഹിരാമണിയെയും അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. പെൺകുട്ടിക്കെതിരായ അതിക്രമം ചൂണ്ടിക്കാട്ടി പരാതി നൽകിയിട്ടും പോലീസ് കേസെടുക്കാൻ വിമുഖത കാട്ടിയെന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ ആക്ഷേപം ഉന്നയിച്ചിരുന്നു.
എഎസ്ഐക്കു സസ്പെൻഷൻ
10:49 PM Sep 18, 2018 | Deepika.com