ന്യൂഡൽഹി: ഡൽഹി എഐഎംഎസിൽ ചികിത്സയിൽ കഴിയുന്ന ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറെ ബിജെപി അധ്യക്ഷൻ അമിത് ഷാ ഉൾപ്പെടെ നേതാക്കൾ സന്ദർശിച്ചു. സർക്കാർ രൂപീകരണത്തിന് അവകാശവാദമുന്നയിച്ച് ഗോവയിലെ കോൺഗ്രസ് നേതൃത്വം ഗവർണർ മൃദുല സിൻഹയെ കണ്ട സാഹചര്യത്തിൽ ഈ കൂടിക്കാഴ്ചയ്ക്കു രാഷ്ട്രീയപ്രാധാന്യമേറെ.
അമിത് ഷായ്ക്കൊപ്പം കേന്ദ്ര മന്ത്രിമാരായ ജെ.പി. നഡ്ഡ, വിജയ് ഗോയൽ എന്നിവരും ഉണ്ടായിരുന്നു. രാജസ്ഥാനിൽ നിന്നാണ് അമിത് ഷാ എത്തിയത്. പരീക്കറെ സന്ദർശിച്ചശേഷം അദ്ദേഹം മടങ്ങുകയും ചെയ്തു.
അതേസമയം മുഖ്യമന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രിവൃത്തങ്ങൾ പറഞ്ഞു. ഒരുസംഘം ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് അദ്ദേഹം. ഒരു തരത്തിലുള്ള ചികിത്സയും ആരംഭിച്ചിട്ടില്ലെന്നും ആശുപത്രി വൃത്തങ്ങൾ സൂചിപ്പിച്ചു.
പരീക്കറെ നേതാക്കൾ സന്ദർശിച്ചു
12:04 AM Sep 18, 2018 | Deepika.com