ഭോപ്പാൽ: മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിനു തുടക്കമിട്ട് ഭോപ്പാലിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ റോഡ് ഷോ. ഈ വർഷം അവസാനമാണ് തെരഞ്ഞെടുപ്പ്. ലാൽഘടി ചൗക്കിൽനിന്നും 15 കിലോമീറ്റർ ദൂരം തുറന്ന വാഹനത്തിൽ ജനങ്ങളെ അഭിവാദ്യം ചെയ്തുകൊണ്ടുള്ള കൂറ്റൻ റോഡ്ഷോയായിരുന്നു രാഹുലിന്റേത്.
കോൺഗ്രസ് അധ്യക്ഷനൊപ്പം പാർട്ടി സംസ്ഥാന പ്രസിഡന്റ് കമൽനാഥും മുതിർന്ന പാർട്ടി നേതാവും എംപിയുമായ ജോതിരാദിത്യ സിന്ധ്യയും ഉണ്ടായിരുന്നു. ആയിരക്കണക്കിനു പ്രവർത്തകരാണ് രാഹുലിനെ സ്വീകരിക്കാനും റോഡ് ഷോയിൽ പങ്കെടുക്കാനും അണിനിരന്നത്.
മധ്യപ്രദേശിൽ തെരഞ്ഞെടുപ്പു പ്രചാരണത്തിനു തുടക്കമിട്ട് രാഹുൽ
12:04 AM Sep 18, 2018 | Deepika.com