ന്യൂഡൽഹി: അശാസ്ത്രീയമായി യോജിപ്പിച്ചെന്നു കണ്ടെത്തി കേന്ദ്ര സർക്കാർ നിരോധിച്ച കോന്പിനേഷൻ മരുന്നുകളിൽ സരിഡോണ്‍ അടക്കമുള്ള മൂന്ന് മരുന്നുകളുടെ വിലക്ക് സുപ്രീംകോടതി താത്കാലികമായി നീക്കി. വിഷയത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ വിശദീകരണം തേടി കോടതി സർക്കാരിനു നോട്ടീസയച്ചു.
മരുന്നു നിർമാതാക്കളുടെ ഹർജിയിലാണ് ജസ്റ്റീസുമാരായ രോഹിൻടണ്‍ നരിമാൻ, ഇന്ദു മൽഹോത്ര എന്നിവരുടെ ബെഞ്ചിന്റെ നടപടി. ആരോഗ്യത്തിനു ഹാനികരമാകുമെന്ന് കണ്ടെത്തിയതിനെത്തുടർന്ന് 328 കോന്പിനേഷൻ മരുന്നുകളാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിരോധിച്ചത്.
പിരിടോൺ, ഡാർട്ട് എന്നിവ യുടെ നിരോധനവും നീക്കി.
സാരിഡോണിനു വിലക്ക് നീക്കി
12:04 AM Sep 18, 2018 | Deepika.com