ചെന്നൈ/തിരുപ്പൂർ: പെരിയാർ ഇ. വി. രാമസ്വാമി നായ്ക്കരുടെ 139-ാം ജന്മവാർഷികാഘോഷ ദിനത്തിൽ ചെന്നൈയിലും തിരുപ്പൂരിലും പെരിയാർ പ്രതിമയ്ക്കുനേരേ ആക്രമണം. ചെന്നൈയിൽ പ്രതിമക്കുനേരെ ഒരാൾ ഷൂ എറിഞ്ഞു. തിരുപ്പൂരിലാകട്ടെ പ്രതിമയ്ക്കുനേരേ ആക്രമണം നടത്തുകയായിരുന്നു. ഷൂ എറിഞ്ഞയാളെ പോലീസ് പിടികൂടി.
ആക്രമണത്തെ ഭരണകക്ഷിയായ എഡിഎംകെയും പ്രതിപക്ഷമായ ഡിഎംകെയും അപലപിച്ചു.
പെരിയാർ പ്രതിമയ്ക്കു നേരേ ആക്രമണം
12:04 AM Sep 18, 2018 | Deepika.com