ചെന്നൈ: ബിജെപി ദേശീയ സെക്രട്ടറി എച്ച്. രാജക്കെതിരേ കോടതിയലക്ഷ്യനടപടികൾ. ജുഡീഷറിയെയും പോലീസിനെയും അധിക്ഷേപിച്ച് പുതുക്കോട്ടയിൽ നടത്തിയ പ്രസംഗത്തെത്തുടർന്നാണ് മദ്രാസ് ഹൈക്കോടതി സ്വമേധയാ നടപടികളാരംഭിച്ചത്.
പുതുക്കോട്ടയിലെ മെയ്യാപുരത്ത് ഗണേശോത്സവ ഘോഷയാത്ര പോകുന്ന വഴിയുമായി ബന്ധപ്പെട്ടു തർക്കമുണ്ടായിരുന്നു. ഇതിലിടപെട്ടാണു നേതാവിന്റെ വിവാദ പരാമർശങ്ങൾ. എച്ച്. രാജ നാലാഴ്ചയ്ക്കകം കോടതിയിൽ ഹാജരാകണമെന്നാണു ജസ്റ്റീസ് സി.ടി. സെൽവവും ജസ്റ്റീസ് എം. നിർമൽ കുമാറും അടങ്ങിയ ബഞ്ച് നിർദേശിച്ചിരിക്കുന്നത്.
എച്ച്. രാജയ്ക്കെതിരേ കോടതിയലക്ഷ്യ നടപടി
11:44 PM Sep 17, 2018 | Deepika.com