പാലാ/കോയന്പത്തൂർ: ഞായറാഴ്ച രാമനാഥപുരത്തു നടന്ന യുവജന കണ്‍വെൻഷനിൽ സീറോ മലബാർ സംഘടനയായ എസ്എംവൈഎമ്മിന്റെ തമിഴ്നാട് റീജൺ ഔദ്യോഗികമായി നിലവിൽവന്നു.
സീറോ മലബാർ രൂപതകളായ രാമനാഥപുരം, ഹൊസൂർ, തക്കല എന്നിവ ഉൾപ്പെട്ടതാണ് എസ്എംവൈഎം തമിഴ്നാട് റീജൺ. തമിഴ്നാട്ടിലെ സീറോ മലബാർ യുവജന സംഘടനാ ഡയറക്ടർമാരും രൂപതാതല എക്സിക്യൂട്ടീവ് അംഗങ്ങളും അറുന്നൂറോളം വരുന്ന യുവജനപ്രതിനിധികളും പങ്കെടുത്ത ചടങ്ങിൽ യൂത്ത് കമ്മീഷൻ ചെയർമാൻ മാർ ജോസഫ് പണ്ടാരശേരിൽ തമിഴ്നാട് റീജണിന്റെ ഉദ്ഘാടനം നിർവഹിച്ചു.
രാമനാഥപുരം രൂപതാധ്യക്ഷൻ മാർ പോൾ ആലപ്പാട്ട് അധ്യക്ഷത വഹിച്ചു. യൂത്ത് കമ്മീഷൻ സെക്രട്ടറി ഫാ. ജോസഫ് ആലഞ്ചേരിൽ, രാമനാഥപുരം രൂപത എസ്എംവൈഎം ഡയറക്ടർ ഫാ. ബിജോ പാലായിൽ, തക്കല രൂപത എസ്എംവൈഎം ഡയറക്ടർ ഫാ. സന്തോഷ്, ഹൊസൂർ രൂപത എസ്എംവൈഎം ഡയറക്ടർ ഫാ. സിബിൻ കോട്ടയ്ക്കൽ, ഫാ. റിന്റോ തെക്കിനിയത്ത്, സിസ്റ്റർ അഖില സിഎംസി, ബിവിൻ വർഗീസ്, അഞ്ജന വിപിൻ പോൾ, അശ്വിൻ, വിനോദ് റിച്ചാർഡ്സൺ, അഭിലാഷ്, ലിജോ, അജീഷ് തുടങ്ങിയവർ നേതൃത്വം നൽകി.
എസ്എംവൈഎം തമിഴ്നാട് റീജണ്‍ രൂപവത്കരിച്ചു
11:44 PM Sep 17, 2018 | Deepika.com