പാറ്റ്ന: തെരഞ്ഞെടുപ്പു പ്രചാരണ തന്ത്രങ്ങളിൽ വിദഗ്ധനായ പ്രശാന്ത് കിഷോർ ജെഡി-യുവിൽ ചേർന്നു. ബിഹാർ മുഖ്യമന്ത്രിയും ജെഡി-യു അധ്യക്ഷനുമായ നിതീഷ്കുമാറിന്റെ സാന്നിധ്യത്തിലാണു പ്രശാന്ത് കിഷോർ(41) പാർട്ടിയിൽ അംഗമായത്.
ബിഹാറിലെ ബക്സർ ജില്ലക്കാരനാണ് ഇദ്ദേഹം. 2014ൽ നരേന്ദ്ര മോദിയുടെ പ്രചാരണതന്ത്രങ്ങൾക്കു രൂപം നല്കിയതിലൂടെയാണു പ്രശാന്ത് കിഷോർ ശ്രദ്ധിക്കപ്പെട്ടത്. 2015ൽ ജെഡിയു-ആർജെഡി-കോൺഗ്രസ് മഹാസഖ്യത്തിനുവേണ്ടി തന്ത്രങ്ങൾ ആവിഷ്കരിച്ചത് പ്രശാന്തായിരുന്നു. കാബിനറ്റ് റാങ്കോടെ പ്രശാന്തിനെ നിതീഷ്കുമാർ ഉപദേശകനായി നിയമിച്ചു. 2017ൽ പഞ്ചാബിൽ കോൺഗ്രസിനുവേണ്ടി വിജയകരമായി പ്രവർത്തിച്ച ഇദ്ദേഹത്തിന് യുപിയിൽ കോൺഗ്രസിനായി ഒന്നും ചെയ്യാനായില്ല. ഏഴു സീറ്റ് മാത്രമാണു യുപിയിൽ കോൺഗ്രസിനു കിട്ടിയത്.
പ്രശാന്ത് കിഷോർ ജെഡി-യുവിൽ
12:23 AM Sep 17, 2018 | Deepika.com