ചണ്ഡിഗഡ്: ഹരിയാനയിലെ മഹേന്ദർഗഡ് ജില്ലയിലെ റേവാരിയിൽ യുവതി കൂട്ടമാനഭംഗത്തിനിരയായ കേസിൽ ഒരാൾ അറസ്റ്റിൽ.നിഷു എന്നയാളാണു പിടിയിലായത്.
ഒളിവിൽപോയ സൈനികൻ പങ്കജ്, മനീഷ് എന്നീ പ്രതികൾക്കായി പോലീസ് തെരച്ചിൽ ശക്തമാക്കി.അറസ്റ്റിന്റെ ഭാഗമായി ഹരിയാന, രാജസ്ഥാൻ, ഡൽഹി എന്നിവിടങ്ങളിൽ പോലീസ് ഇന്നലെ റെയ്ഡ് നടത്തി. ചിലരെ ചോദ്യം ചെയ്തു. യുവതിയുടെ വീട്ടുകാർക്ക് ജില്ലാ ഭരണകൂടം നല്കിയ രണ്ടു ലക്ഷം രൂപ തിരിച്ചുനല്‍കുമെന്ന് യുവതിയുടെ അമ്മ പറഞ്ഞു.
മയക്കുമരുന്നു നല്കി ബോധരഹിതയാക്കിയശേഷമായിരുന്നു യുവതിയെ പ്രതികൾ കൂട്ടമാനഭംഗത്തിനിരയാക്കിയത്. സംഭവസ്ഥലത്തുനിന്നു പോലീസ് മദ്യക്കുപ്പികൾ കണ്ടെടുത്തിരുന്നു.
ഹരിയാന കൂട്ടമാനഭംഗം: ഒരു പ്രതി അറസ്റ്റിൽ
12:22 AM Sep 17, 2018 | Deepika.com