ലക്നോ: ബിജെപിക്കെതിരായ സഖ്യത്തിൽ മാന്യമായ സീറ്റ് നല്കിയില്ലെങ്കിൽ ഒറ്റയ്ക്കു മത്സരിക്കുമെന്നു ബിഎസ്പി അധ്യക്ഷ മായാവതി. അടുത്ത വർഷം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലും ഈ വർഷം അവസാനം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലും ബിഎസ്പിയുമായി സഖ്യമുണ്ടാക്കാൻ കോൺഗ്രസും സമാജ്വാദി പാർട്ടിയും ഒരുങ്ങുന്നതിനിടെയാണു മായാവതി നിലപാട് വ്യക്തമാക്കിയത്.
ഏതാനും വ്യവസായികൾക്കൊഴികെ മറ്റാർക്കും കേന്ദ്ര സർക്കാരും ബിജെപി ഭരിക്കുന്ന സംസ്ഥാന സർക്കാരുകളും നല്ല കാര്യങ്ങൾ ചെയ്തിട്ടില്ലെന്നു മായാവതി കുറ്റപ്പെടുത്തി.
മാന്യമായ സീറ്റ് നല്കിയില്ലെങ്കിൽ ഒറ്റയ്ക്കു മത്സരിക്കും : മായാവതി
12:13 AM Sep 17, 2018 | Deepika.com