മുൻ കേന്ദ്രമന്ത്രി സത്യപ്രകാശ് മാളവ്യ അന്തരിച്ചു
12:13 AM Sep 17, 2018 | Deepika.com
അലാഹാബാദ്: മുൻ കേന്ദ്ര പെട്രോളിയം വകുപ്പു മന്ത്രി സത്യപ്രകാശ് മാളവ്യ(84) അന്തരിച്ചു. ഇന്നലെ ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അർബുദബാധിതനായിരുന്നു. പ്രധാനമന്ത്രി ചന്ദ്രശേഖറിന്റെ മന്ത്രിസഭയിൽ അംഗമായിരുന്നു. യുപിയിലും മന്ത്രിയായി പ്രവർത്തിച്ചിട്ടുണ്ട്. യുപിയിലെ അലാഹാബാദിലാണു മാളവ്യ ജനിച്ചത്.