ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ വിവിധ കമ്മിറ്റികൾ രൂപീകരിച്ചു. എ.കെ.ആന്റണി കോർ കമ്മിറ്റിയുടെയും പി.ചിദംബരം മാനിഫെസ്റ്റോ കമ്മിറ്റിയുടെയും ആനന്ദ് ശർമ പബ്ലിസിറ്റി കമ്മിറ്റിയുടെയും ചെയർമാനായിരിക്കും. തന്ത്രങ്ങളും സഖ്യങ്ങളും രൂപപ്പെടുത്തുന്നത് കോർ കമ്മിറ്റിയാണ്. ഇതിന്റെ കൺവീനർസ്ഥാനം ജയറാം രമേശിനാണ്.പാർട്ടി ഗവേഷണ വിഭാഗം മേധാവി രാജീവ് ഗൗഡ മാനിഫെസ്റ്റോ കമ്മിറ്റി കൺവീനറാണ്. ഡൽഹിയിൽ നിന്നുള്ള പവൻ ഖേര പബ്ലിസിറ്റി കമ്മിറ്റിയുടെ കൺവീനറായി.
കോർ കമ്മിറ്റിയിൽ ആന്റണിക്കും രമേശിനും പുറമേ ചിദംബരം, അശോക് ഗേലോട്ട്, ഗുലാംനബി ആസാദ്, മല്ലികാർജുൻ ഖാർഗെ, അഹമ്മദ് പട്ടേൽ, രൺദീപ് സുർജേവാല, കെ.സി.വേണുഗോപാൽ എന്നിവരുണ്ട്.കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി നടത്തിയ ഈ നിയമനങ്ങൾ ഗേലോട്ടാണു മാധ്യമങ്ങളെ അറിയിച്ചത്.
എ.കെ. ആന്റണി കോൺഗ്രസ് കോർ കമ്മിറ്റി ചെയർമാൻ
12:44 AM Sep 16, 2018 | Deepika.com