ന്യൂഡൽഹി: ആഗ്നേയഗ്രന്ഥി തകരാറിലായതിനെത്തുടർന്ന് ചികിത്സയിലിരുന്ന ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറെ (62) ആരോഗ്യനില വഷളായതിനെത്തുടർന്ന് ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ(എയിംസ്) പ്രവേശിപ്പിച്ചു.
വിദഗ്ധ ഡോക്ടർമാരടങ്ങുന്ന സംഘം പരീക്കറെ പരിശോധിച്ചുവരികയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഈ വർഷം ആദ്യം മൂന്നുമാസത്തെ ചികിത്സയ്ക്കായി പരീക്കർ അമേരിക്കയിലേക്കു പോയിരുന്നു. സെപ്റ്റംബർ ആദ്യവാരം തിരിച്ചെത്തി വടക്കൻ ഗോവയിലെ കാൻഡോലിമിൽ ചികിത്സതേടിയിരുന്നു. ഇതിനിടെയാണ് ആരോഗ്യനില വഷളായത്.
മനോഹർ പരീക്കറുടെ ആരോഗ്യനില വീണ്ടും വഷളായി
12:41 AM Sep 16, 2018 | Deepika.com