ന്യൂഡൽഹി: വ്യാപക പ്രതിഷേധങ്ങൾക്കിടെയും ഇന്ധനവില കുറയ്ക്കാൻ കഴിയില്ലെന്ന നിലപാടിലുറച്ചു കേന്ദ്ര സർക്കാർ. എക്സൈസ് തീരുവ കുറയ്ക്കുന്നത് ധനകമ്മി കൂട്ടും. ധനകമ്മി ഉയർന്നാൽ രൂപയുടെ വില ഇനിയും ഇടിയും. നികുതി കുറച്ചാൽ വികസന പ്രവർത്തനങ്ങൾ കുറയ്ക്കേണ്ടിവരുമെന്നും കേന്ദ്രത്തിന്റെ ഭീഷണി.
പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പെട്രോളിനും ഡീസലിനും ഓരോ രൂപ കുറച്ചു. ഒഡീഷ സർക്കാരും പെട്രോളിന് ഒരു രൂപ കുറച്ചു. കഴിഞ്ഞ ദിവസം ആന്ധ്ര പ്രദേശ് രണ്ടു രൂപയും രാജസ്ഥാൻ രണ്ടര രൂപയും കുറച്ചിരുന്നു.
നികുതി കുറയ്ക്കില്ല: കേന്ദ്രം, വില കുറച്ച് മമത
02:15 AM Sep 12, 2018 | Deepika.com