ശിവപുരി: തലപ്പാവ് ധരിച്ചതിന്റെ പേരിൽ ദളിത് ബിഎസ്പി നേതാവിന്റെ ശിരോചർമം മൂന്നംഗ സംഘം കത്തികൊണ്ട് ഉരിഞ്ഞെടുത്തു. മധ്യപ്രദേശിലെ ശിവപുരി ജില്ലയിലാണു സംഭവം. സർദാർ സിംഗ് ജാദവ്(45) ആണു ഗുർജാർ സമുദായക്കാരുടെ ആക്രമണത്തിനിരയായി ഗ്വാളിയറിലെ ആശുപത്രിയിൽ ചികിത്സയിലുള്ളത്.
സെപ്റ്റംബർ മൂന്നു മഹോബ ഗ്രാമത്തിൽവച്ചായിരുന്നു ജാദവ് ആക്രമണത്തിനിരയായത്. സുരേന്ദ്ര ഗുർജാർ എന്നയാളുടെ വീട്ടിലേക്കു വിളിച്ചുവരുത്തിയാണു ജാദവിന്റെ ശിരോചർമം ഉരിഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
തലപ്പാവ് ധരിച്ച ദളിത് നേതാവിന്റെ ശിരോചർമം ഉരിഞ്ഞു
02:14 AM Sep 12, 2018 | Deepika.com