വാജ്പേയിയുടെ ചിതാഭസ്മം ജാർഖണ്ഡിലെ നദികളിൽ നിമജ്ജനം ചെയ്യും
10:40 PM Aug 18, 2018 | Deepika.com
റാഞ്ചി: അന്തരിച്ച മുൻ പ്രധാനമന്ത്രി എ.ബി. വാജ്പേയിയുടെ ചിതാഭസ്മം ജാർഖണ്ഡിലെ പ്രധാന നദികളിൽ നിമജ്ജനം ചെയ്യുമെന്ന് സംസ്ഥാന സർക്കാർ. ജാർഖണ്ഡ് സംസ്ഥാനം രൂപീകരിക്കുന്നതിനു നിർണായക പങ്ക് വഹിച്ചതിനുള്ള ആദരസൂചകമായാണ് പ്രധാന നദികളിൽ നിമജ്ജനം ചെയ്യുന്നത്. സംസ്ഥാന മുഖ്യമന്ത്രി രഘുഭർ ദാസിന്റെ അധ്യക്ഷതയിൽ ചേർന്ന കാബിനറ്റ് യോഗത്തിലായിരുന്നു തീരുമാനം. ജനങ്ങൾക്ക് അന്ത്യോപചാരമർപ്പിക്കാനായി ചിതാഭസ്മം സംസ്ഥാനത്തിന്റെ അഞ്ച് ഡിവിഷനുകളിലൂടെയും സഞ്ചരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.