ആലപ്പുഴ: കെപിസിസിയുടെ നിർദ്ദേശാനുസരണം ഓഗസ്റ്റ് രണ്ടിന് ജില്ലയിലെ 18 ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്താൻ തീരുമാനിച്ചിരുന്ന രാഷ്ട്രീയ വിശദീകരണ യോഗങ്ങൾ ഓഗസ്റ്റ് അഞ്ചിലേക്ക് മാറ്റിയതായി ഡിസിസി പ്രസിഡന്റ് എം. ലിജു അറിയിച്ചു.
പരീക്ഷാ ചെലവ് നല്കുന്നു
ആലപ്പുഴ: വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പോകാനുള്ള ബുദ്ധിമുട്ട്, യാത്രാ മാർഗങ്ങളുടെ അപര്യാപ്തത തുടങ്ങിയ വിവിധ കാരണങ്ങളാൽ പഠനം പാതിവഴിയിൽ ഉപേക്ഷിച്ച ഭിന്നശേഷിക്കാരായവർക്ക് പത്താംക്ലാസ്/പന്ത്രണ്ടാം ക്ലാസ് തുല്യതാ പരീക്ഷ എഴുതാനുള്ള ചെലവ് ലഭ്യമാക്കുന്നതിനു അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 40 ശതമാനവും അതിനു മുകളിലും ഭിന്നശേഷിയുള്ളവരായിരിക്കണം. എപിഎൽ, ബിപിഎൽ വ്യത്യാസമില്ലാതെ ധനസഹായം അനുവദിക്കും. അപേക്ഷകർ ജില്ലാ സാമൂഹികനീതി ഓഫീസുമായി ബന്ധപ്പെടുക. ഫോണ്: 0477-2253870, 9048173121.
വിശദീകരണ യോഗങ്ങൾ മാറ്റി
10:00 PM Jul 28, 2017 | Deepika.com