തൂത്തുക്കുടി പ്ലാന്റ്: ഹരിത ട്രൈബ്യൂണൽ അന്തിമ തീരുമാനമെടുക്കുമെന്നു സുപ്രീംകോടതി
12:14 AM Aug 18, 2018 | Deepika.com
ന്യൂഡൽഹി: തമിഴ്നാട് സർക്കാർ അടച്ചുപൂട്ടിയ തൂത്തുക്കുടി വേദാന്ത സ്റ്റെർലെെറ്റ് കോപ്പർ പ്ലാന്റ് ഒാഫീസിൽ പ്രവേശിക്കാൻ ഉദ്യോഗസ്ഥർക്ക് അനുമതി നൽകിയ ദേശീയ ട്രൈബ്യൂണലിന്റെ ഉത്തരവിനെതിരേ സുപ്രീംകോടതിയെ സമീപിച്ച സർക്കാരിന് തിരിച്ചടി. പ്ലാന്റിന്റെ ഭരണനിർവഹണ ഒാഫീസിൽ കയറാൻ കഴിഞ്ഞ ഒാഗസ്റ്റ് ഒന്‍പതിനാണു ദേശീയ ഹരിത ട്രൈബ്യൂണൽ വേദാന്ത കന്പനിക്ക് അനുവാദം നൽകിയത്. ഇതിനെതിരേയാണു സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.