ന്യൂഡൽഹി: സിബിഐ നേതൃത്വത്തിലുള്ള മൾട്ടി ഡിസിപ്ലിനറി മോനിട്ടറിംഗ് ഏജൻസി (എംഡിഎംഎ) അന്വേഷിക്കുന്ന രാജീവ് ഗാന്ധി വധക്കേസിലെ ഗൂഢാലോചന സംബന്ധിച്ച കേസിലെ അന്വേഷണ പുരോഗതിയെക്കുറിച്ച് ഒരു പ്രതി സമർപ്പിച്ച ഹർജി ഒക്ടോബറിൽ പരിഗണിക്കാമെന്ന് സുപ്രീംകോടതി ഇന്നലെ അറിയിച്ചു.
1991 മെയ് 21ന് രാത്രി ശ്രീ പെരുന്പത്തൂരിൽ തെരഞ്ഞെടുപ്പു റാലിക്കിടെ വനിതാ ചാവേർ തനു, രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയ കേസിലെ വലിയ ഗൂഢാലോചന സംബന്ധിച്ച അന്വേഷണത്തിനു 1998ലാണ് എംഡിഎംഎ രൂപീകരിച്ചത്. സംഭവത്തിൽ തനു ഉൾപ്പെടെ പതിന്നാലുപേർ കൊല്ലപ്പെട്ടു.
രാജീവ് ഗാന്ധി വധം: പ്രതിയുടെ ഹർജി സുപ്രീംകോടതി ഒക്ടോബറിൽ പരിഗണിക്കും
12:14 AM Aug 18, 2018 | Deepika.com